പത്തനംതിട്ട: വീടിനു മുന്നില്‍ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത യുവാവിനെയും ഭാര്യയെയും മര്‍ദിച്ച കേസില്‍ മൂന്ന് പ്രതികളെ അടൂര്‍ പൊലീസ് പിടികൂടി.പെരിങ്ങനാട് മുണ്ടപ്പള്ളി കാര്‍ത്തികനിവാസില്‍ അജയ് (23), പെരിങ്ങനാട് ചെറുപുഞ്ച കലതിവിളയില്‍ നിഖില്‍ സോമന്‍ (21), പെരിങ്ങനാട് പള്ളിക്കല്‍ മേലൂട് ശ്രീനിലയം വീട്ടില്‍ ശ്രീനി സന്തോഷ് (25) എന്നിവരാണ് അറസ്റ്റിലായത്. മൂന്നാളം ഉഷസ്സ് വീട്ടില്‍ സോമന്‍റെ മകന്‍ വിഷ്ണു സോമന്‍റെ പരാതിയിലാണ് നടപടി. ദീപാവലി ദിവസം പതിനഞ്ചോളം വരുന്ന പ്രതികള്‍ ബൈപാസില്‍ പടക്കം പൊട്ടിച്ചിരുന്നു. വിഷ്ണുവിന്‍റെ കുടുംബവീടിനു മുന്നിലും ഇപ്രകാരം ചെയ്തത് ചോദ്യം ചെയ്തപ്പോള്‍ പ്രകോപിതരായ പ്രതികള്‍, അസഭ്യം പറഞ്ഞ് മര്‍ദനം അഴിച്ചുവിടുകയായിരുന്നു.തടയാന്‍ തുനിഞ്ഞ വിഷ്ണുവിന്റെ ഭാര്യയെയും മാതാവിനെയുംദേഹോപദ്രവം ഏല്‍പിച്ചു.