കൊച്ചി: എംഡിഎംഎയുമായി യുവാവ് കൊച്ചിയില്‍ പിടിയിലായ കേസില്‍ അന്വേഷണം ബംഗളൂരുവിലേക്ക് വ്യാപിപ്പിക്കാൻ പോലീസ്.പ്രതി പനമ്ബള്ളിനഗര്‍ പുത്തൻമഠത്തില്‍ എല്‍ഐജി 767ല്‍ അമല്‍ നായര്‍(38) ലഹരിമരുന്ന് എത്തിച്ചിരുന്നത് ബംഗളൂരുവില്‍ നിന്നാണ്. എറണാകുളം കലൂരില്‍ അടച്ചുപൂട്ടിയ പപ്പടവട റസ്റ്ററന്‍റിന്‍റെ സഹയുടമയാണ് ഇയാള്‍. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യും. തുടര്‍ന്ന് ഇയാളുമായി ബംഗളൂരുവിലേക്ക് തിരിക്കും. കസ്റ്റഡി അപേക്ഷ ഇന്ന് സമര്‍പ്പിക്കും.ശനിയാഴ്ച രാത്രിയാണ് അമല്‍ അറസ്റ്റിലായത്. 14.75 ഗ്രാം രാസലഹരിയും കഞ്ചാവ് സിഗരറ്റ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പേപ്പറുമായാണ് സൗത്ത് പോലീസ് ഇയാളെ പിടികൂടിയത്.