കോഴിക്കോട്: യുവാവിനെ മുളകുപൊടി എറിഞ്ഞ് ബന്ദിയാക്കി പണം കവര്‍ന്ന കേസില്‍ ആ സംശയം സത്യമാകുന്നു. കോഴിക്കോട് കാട്ടിലപീടികയില്‍ യുവാവിനെ ബന്ദിയാക്കി പണം കവര്‍ന്ന കേസില്‍ ആണ് പൊലീസിന്റെ സംശയം ഒടുവില്‍ സത്യമാകുന്നത്.കേസില്‍ വലിയ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്.സംഭവത്തില്‍ പരാതിക്കാരനായ യുവാവ് അടക്കം മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരാതിക്കാരനായ സുഹൈല്‍, രണ്ടു സുഹൃത്തുക്കള്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.ഇന്ത്യ വണ്‍ എടിഎമ്മില്‍ നിറയ്ക്കാന്‍ കൊണ്ടുപോയ 72 ലക്ഷം രൂപയാണ് കവര്‍ന്നത്. നാടകീയമായ രംഗമുണ്ടാക്കി പണം കൈവശപ്പെടുത്താനാണ് പ്രതികള്‍ പദ്ധതിയിട്ടതെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്ന് പൊലീസ് സൂചിപ്പിച്ചു. ഈ കാര്യത്തില്‍ പൊലീസിന് നേരത്തെ തന്നെ സംശയം ഉണ്ടായിരുന്നു.പരിശോധനയില്‍ ഇവരില്‍ നിന്നും 37 ലക്ഷം രൂപയോളം പണമായിട്ടു തന്നെ കണ്ടെത്താന്‍ സാധിച്ചതായി പൊലീസ് വ്യക്തമാക്കി.ഡ്രൈവറുടെ കണ്ണില്‍ മുളകുപൊടി വിതറി എടിഎമ്മില്‍ നിക്ഷേപിക്കാന്‍ കൊണ്ടുപോയ പണം കവര്‍ന്നതായിട്ടായിരുന്നു പരാതി.