കൊല്ലം :പെട്രോള്‍ അടിക്കാന്‍ താമസിച്ചതിന് ജീവനക്കാരിയെ മര്‍ദ്ദിക്കുകയും, മറ്റ് രണ്ട് ജീവനക്കാരെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത കേസില്‍ ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തു.കൊല്ലം ആവണീശ്വരം സ്വദേശി ശ്രീജിത്തിനെയാണ് പിടികൂടിയത്. രണ്ടാം പ്രതി കലഞ്ഞൂര്‍ സ്വദേശി അനിരുദ്ധനെ ഇന്നലെ പിടികൂടിയിരുന്നു. കേസിലെ മറ്റൊരു പ്രതി ഒളിവിലാണ്.