ഏറ്റുമാനൂർ: മദ്യം വാങ്ങുന്നതിന് ക്യൂവില്‍ നിന്ന യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു.ഏറ്റുമാനൂർ കിഴക്കുംഭാഗം പള്ളിമല ഭാഗത്ത് കല്ലുവെട്ടുകുഴിയില്‍ വീട്ടില്‍ ജസ്റ്റിൻ സണ്ണി (29), ഏറ്റുമാനൂർ കിഴക്കുംഭാഗം വെട്ടിമുകള്‍ ഭാഗത്ത് തെക്കേതടത്തില്‍ വീട്ടില്‍ സചിൻസണ്‍ (26) എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം ഏറ്റുമാനൂർ ജങ്ഷനിലുള്ള ബിവറേജില്‍ മദ്യം വാങ്ങുന്നതിനായി ക്യൂനിന്ന ഏറ്റുമാനൂർ പട്ടിത്താനം സ്വദേശിയായ യുവാവിനെയും ഇയാളുടെ സുഹൃത്തിനെയും ആക്രമിക്കുകയും യുവാവിന്‍റെ പോക്കറ്റില്‍ നിന്നും 2500 രൂപ കവർന്നെടുത്ത് കടന്നുകളയുകയുമായിരുന്നു.