ഇടുക്കി : അടിമാലിയില്‍ ആദിവാസി യുവാവിനെ മര്‍ദ്ദിച്ച കേസില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ടു പേര്‍ പിടിയില്‍സിപിഐഎം അടിമാലി ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ള സല്‍ക്കാര ബ്രാഞ്ച് സെക്രട്ടറി കോച്ചേരില്‍ സഞ്ജു, മന്നാംകാല സ്വദേശി ജസ്റ്റിന്‍ എന്നവരാണ് പിടിയിലായത്. എസ് സി- എസ് ടി കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയതിന് പിന്നാലെ പൊലീസ് ഇന്നലെയാണ് കേസെടുത്തത്. സംഭവത്തിനു ശേഷം പൂപ്പാറയിലെ ഒരു തോട്ടത്തില്‍ പണിക്കായി പോയ മര്‍ദ്ദനമേറ്റ വിനീതിനെ അടിമാലി സിഐയുടെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തി മൊഴി രേഖപ്പെടുത്തി.
അടിമാലി സ്വദേശികളായ ജസ്റ്റിനും, സഞ്ജുവും ഉത്സവപ്പറമ്പില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് മൊഴി.