കടയ്ക്കല്‍: അമ്മയമ്പലത്ത് പട്ടാപകല്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസില്‍ സ്ഥിരം മോഷ്ടാക്കള്‍ അറസ്റ്റിലായി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 59 കേസുകളില്‍ പ്രതികയായ എറണാകുളം ബിജു എന്ന തിരുവനന്തപുരം വെള്ളനാട് സ്വദേശി ബിജു, മലയിന്‍കീഴ് സ്വദേശി സതീശന്‍ എന്നിവരെയാണ് ചിതറ പോലീസ് കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് രണ്ടോടെയാണ് മടത്തറ അമ്മയമ്പലത്ത് കൈലാസത്തില്‍ ബിജുവിന്റെ വീട്ടില്‍ മോഷണം നടത്തിയത്. വീടിന്റെ വാതില്‍ കുത്തിത്തുറന്ന് 10 പവന്‍ സ്വര്‍ണവും പണവും കവരുകയായിരുന്നു. സി.സി ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിയുകയും പിടികൂടുകയും ചെയ്തത്. ഒന്നാംപ്രതിയായ എറണാകുളം ബിജു ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയും നിരവധി കുറ്റകൃത്യങ്ങള്‍ നടത്തിയതില്‍ ശിക്ഷ ലഭിച്ചയാളുമാണ്.