കണ്ണൂര്‍: കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വീടുകുത്തി തുറന്ന് ഇരുപത്തിയഞ്ചു പവന്‍ ആഭരണങ്ങള്‍ കവര്‍ന്നുവെന്ന കേസിലെ പ്രതി അറസ്റ്റില്‍. കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആശിഫിനെയാ(22)ണ് പൊലീസ് അറസ്റ്റു ചെയ്തത്. കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മോഷണകേസില്‍ അറസ്റ്റിലായപ്പോഴാണ് ആനയിടുക്കിലെ മോഷണത്തില്‍ ഇയാള്‍ക്ക് പങ്കുളളതായി തെളിഞ്ഞത്.തുടര്‍ന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. 2022 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആനയിടുക്ക് റെയില്‍വെ ഗേറ്റിനു സമീപത്തു താമസിക്കുന്ന വ്യാപാരിയായ സിദ്ദീഖിന്റെ(57) വീടുകുത്തിതുറന്നാണ് ഇയാള്‍ കവര്‍ച നടത്തിയത്. വീട്ടുകാര്‍ വീടുപൂട്ടി പുറത്തേക്ക് പോയി രാത്രിയില്‍ തിരിച്ചെത്തിയപ്പോഴാണ് കിടപ്പുമുറികളില്‍വസ്ത്രങ്ങളും സാധനസാമഗ്രികളും വാരിവലിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അലമാരയില്‍ സൂക്ഷിച്ച ഇരുപത്തിയഞ്ചു പവന്‍ ആഭരണങ്ങള്‍ മോഷണം പോയതായി തിരിച്ചറിഞ്ഞത്. കണ്ണപുരത്തെ വീട്ടില്‍ കവര്‍ച നടത്തിയ കേസില്‍ ആശിഫ് ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലാണ്. അവിടെ വെച്ചാണ് പൊലീസ് അറസ്റ്റു രേഖപ്പെടുത്തിയത്.പൂട്ടിയിട്ട വീടുകള്‍ നേരത്തെ നോക്കിവെച്ചു രാത്രികാലങ്ങളില്‍ അവിടെയെത്തി കുത്തിതുറന്ന് കവര്‍ച നടത്തിവരികയായിരുന്നു ആശിഫ് എന്ന് പൊലീസ് പറഞ്ഞു.