കോട്ടയം: വീട്ടമ്മയെ കബളിപ്പിച്ച് ഒരുകോടി 86 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ വരന്തരപ്പള്ളി ചന്ദ്രശേരി വീട്ടില്‍ സലീഷ് കുമാർ (47) കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.കാഞ്ഞിരപ്പള്ളി സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്.സിബിഐ ഓഫീസില്‍ നിന്ന് വിളിക്കുകയാണെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.മുംബൈയിലുള്ള വീട്ടമ്മയുടെ അക്കൗണ്ടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നതായി കണ്ടെത്തിയെന്ന് ഇയാള്‍ പറഞ്ഞു. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്നു പറഞ്ഞ് പലതവണകളായി ഒരു കോടി എണ്‍പത്തിയാറ് ലക്ഷത്തി അറുപത്തി രണ്ടായിരം രൂപ തട്ടിയെടുക്കുകയായിരുന്നു.
വീട്ടമ്മയുടെ പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ അക്കൗണ്ടിലേക്ക് പണം എത്തിയതായി കണ്ടെത്തി. തുടർന്ന് അന്വേഷണസംഘം ഗോവയില്‍ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു.