അടൂർ : വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.കലഞ്ഞൂര്‍ പാലമലയില്‍ സ്വദേശി അജികുമാറിനെ ആണ് അറസ്റ്റ് ചെയ്തത്. കോന്നി കുമ്മണ്ണൂര്‍ സ്വദേശിനിക്ക് വിദേശത്ത് നഴ്‌സിങ് ജോലി വാഗ്ദാനംചെയ്ത് 1,65,000 രൂപ കൈപ്പറ്റി കബളിപ്പിച്ചു എന്നതായിരുന്നു പരാതി
നിരവധി പരാതികള്‍ വന്നതോടെ മാസങ്ങളായി പ്രതി ഒളിവിലായിരുന്നു. അടൂരിലെ ഓള്‍ ഇന്ത്യ ജോബ് റിക്രൂട്ട്‌മെന്റ് എന്റര്‍പ്രൈസസ് എന്ന സ്ഥാപന നടത്തിപ്പുകാരനാണ് അജികുമാര്‍. സ്ഥാപനത്തിന്റെ മറവില്‍ നിരവധി ആളുകളില്‍നിന്നും പണം തട്ടിയെടുത്തതായി പോലീസ് വ്യക്തമാക്കുന്നു.