കോട്ടയം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നുമായി ഒന്നരക്കോടി രൂപ തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റിലായിവയനാട്, സുല്‍ത്താൻബത്തേരി, സ്വദേശി ബാബു മാത്യുവിനെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്തേക്ക് ജോലി വിസയും, വിസിറ്റിങ് വിസയും നല്‍കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്.ഇയാള്‍ ന്യൂസിലൻഡിലും, ഇസ്രയേലിലും ജോലി ജോലി വാഗ്ദാനം ചെയ്ത് നിരവധി ആളുകളുടെ കയ്യില്‍ നിന്നും ഒരു കോടി അറുപത്തിരണ്ടു ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു. സംഭവത്തില്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്. കേസില്‍ പൊലീസ് വിശദമായി അന്വേഷണം നടത്തിവരികയാണ്.