ആലുവ: ഓണ്‍ലൈൻ ട്രേഡിംഗിലൂടെ ലക്ഷങ്ങളുടെ ലാഭം വാഗ്ദാനം ചെയ്ത് ആലുവ സ്വദേശിനിയായ വീട്ടമ്മയില്‍നിന്ന് ഒന്നേകാല്‍ കോടിയോളം രൂപ തട്ടിയ കേസില്‍ മുഖ്യപ്രതി പിടിയില്‍.ഗുജറാത്ത് അഹമ്മദാബാദ് ചാമുണ്ഡനഗറില്‍ വിജയ് സോൻഖറി (27)നെയാണ് എറണാകുളം റൂറല്‍ ജില്ലാ സി ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കൃത്യമായ വിലാസം ഇല്ലാതിരുന്നിട്ടും വിജയിയുടെ അഹമ്മദാബാദിലെ ഒരു ഗ്രാമത്തിലെ വീട് കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞു. വിശാലമായി പണിതുയർത്തിയ കെട്ടിടത്തിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്.
പോലീസ് വേഷം മാറി ദിവസങ്ങളോളം പലയിടങ്ങളിലായി താമസിച്ചാണ് പ്രതിയെ സാഹസികമായി പിടികൂടിയത്.