ത്യശൂര്‍: തേക്കിന്‍കാട് മൈതാനിയില്‍ യുവതിയെ ദേഹോപദ്രവം ചെയ്ത് വില കൂടിയ ഫോണ്‍ കവര്‍ന്ന കേസിലെ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു.തൃശൂര്‍ എച്ചിപ്പാറ നഗര്‍ കൂട്ടാല വീട്ടില്‍ അനന്തു (23)വിനെയാണ് ഈസ്റ്റ് പൊലീസ് പിടികൂടിയത്. കഴിഞ്ഞമാസം 25നാണ് കേസിനാസ്പദമായ സംഭവം. രാത്രിയില്‍ കണ്ണൂര്‍ സ്വദേശിയായ യുവതിയും കൂട്ടുകാരിയും മൈതാനിയില്‍ ഇരിക്കുമ്ബോള്‍ പ്രതികള്‍ ഇരുവരെയും ദേഹോപദ്രവം ചെയ്ത് മൊബൈല്‍ ഫോണ്‍ കവരുകയായിരുന്നു. തുടര്‍ന്ന് യുവതി നല്‍കിയ പരാതിയില്‍ കേസെടുത്ത പൊലീസ് മറ്റു പ്രതികളായ മുതുവറ സ്വദേശി കംരിയകോട്ട് വീട്ടില്‍ സുധീഷ് (43), അമല നഗര്‍ സ്വദേശി നിത്തിനിക്കല്‍ വീട്ടില്‍ ലിജോ മോന്‍ (30) എന്നിവരെ പിടികൂടിയിരുന്നു.