കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ തീവയ്പ്പ് കേസിലെ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കണ്ണൂര്‍ നഗരത്തിലെ പാറക്കണ്ടിയില്‍ തനിച്ച് താമസിക്കുന്ന ശുചീകരണ തൊഴിലാളിയായ വയോധികയുടെ വീടിന് തീവച്ച കേസിലെ പ്രതിയെയാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ് നടത്തിയ അന്വേഷണത്തിനിടെയില്‍ പിടികൂടിയത്. സംഭവ സ്ഥലത്ത് പതിഞ്ഞ സി.സി.ടി.വി ക്യാമറാ ദൃശ്യത്തെ തുടര്‍ന്നാണ് അയല്‍വാസിയായപ്രതി കുടുങ്ങിയത് പാറക്കണ്ടി നരിയമ്ബള്ളി ഹൗസില്‍ സതീഷ് എന്നഉണ്ണിയെയാണ് ( 63) ടൌണ്‍ സി.ഐ.ബിനു മോഹനനും സംഘവും അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ഞായറാഴ്ച്ച അര്‍ധരാത്രി പാറക്കണ്ടിയിലെ ശ്യാമള (75) യുടെവീടിന് പുറത്തുള്ള മാലിന്യത്തിന് ഇയാള്‍ മണ്ണെണ്ണ ഒഴിച്ച് തീയിടുകയായിരുന്നു. ഞായാഴ്ച്ച പുലര്‍ച്ചയും പ്രതി മാലിന്യത്തിന് തീയിട്ടെങ്കിലും ഭാഗികമായി മാത്രമേ കത്തിയിരുന്നുള്ള വെന്നും തുടര്‍ന്നാണ് വീണ്ടും തീവച്ചതെന്നും ഇയാള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.അയല്‍ വാസിയായ സതീഷ്‌അവിടെ തള്ളാറുണ്ടെന്നും ഇതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കാരണമുള്ള വ്യക്തി വിരോധമാണ് സംഭവത്തിന് കാരണമെന്നും പോലീസ് പറഞ്ഞു.