കുമരകം: ഇല്ലിക്കല്‍ ഭാഗത്ത് നിന്നും ബസില്‍ യാത്ര ചെയ്തുവന്നിരുന്ന യാത്രക്കാരിയുടെ നാല് പവൻ തൂക്കമുള്ള സ്വര്‍ണമാല കവരാൻ ശ്രമിച്ച കേസില്‍ തമിഴ് നാട് സ്വദേശിനികളായ രണ്ട് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു.തമിഴ്നാട് സ്വദേശിനികളായ അനുജ(36), മഹ(34) എന്നിവരെയാണ് കുമരകം പൊലീസ് അറസ്റ്റ് ചെയ്തത്.മോഷണശ്രമം ശ്രദ്ധയില്‍ പെട്ട യാത്രക്കാരി ബഹളം വെക്കുകയും തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. യാത്രക്കാരിയുടെ പരാതിയില്‍ കുമരകം പൊലീസ് കേസെടുത്തു.