അടിമാലി: മദ്യലഹരിയില്‍ ഭാര്യയെയും മകളെയും പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍.പണിക്കന്‍കുടി കുരിശിങ്കല്‍ പടി കുഴിക്കാട്ട് ,ഉപ്പുകണ്ടംസാബുവിനെ(56) യാണ് വെള്ളത്തൂവല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.ഗുരുതരമായി പൊള്ളലേറ്റ ഭാര്യ ലിസ്സി (50) മകള്‍ ആഷ്‌ലി (21) എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. ശരീരത്തില്‍ തീ പടര്‍ന്ന ലിസ്സിയും മകളും വീട്ടിനുള്ളില്‍ നിന്നും പ്രാണരക്ഷാര്‍ത്ഥം പുറത്തേക്കോടി.ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.നിരവധി അമ്പ്കാരി കേസുകളില്‍ പ്രതിയായ സാബു ഒരു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇയാളുടെ മകന്‍ കുറേനാള് മുമ്പ് തൂങ്ങി മരിച്ചിരുന്നു.