കൈതവനയില്‍ ഗൃഹനാഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതികള്‍ പിടിയിലായി. കൈതവന സ്വദേശികളായ ഉദീഷ് ഉദയന്‍, മധു മോഹന്‍, മാക്മിലന്‍ എന്നിവരാണ് പൊലീസ് പിടിയിലായത് .കാപ്പക്കേസ് പ്രതിയായ ഉദീഷ് ഉദയന്‍ അടക്കമുള്ള പ്രതികള്‍ക്കെതിരെ കൊലപാതക ശ്രമം, ഭവനഭേദനം, മോഷണം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തു. പ്രതികള്‍ തങ്ങിയ വിവിധ സ്ഥലങ്ങളിലും ആക്രമണം നടന്ന വീട്ടിലുമെത്തി അന്വേഷണ സംഘം തെളിവുകള്‍ ശേഖരിച്ചു. വിമുക്തഭടന്‍ ജയകിഷോറിനെ വെട്ടിയ പ്രതികള്‍ ഞായറാഴ്ച രാത്രിയാണ് വീട് അടിച്ചു തകര്‍ക്കുകയും ബൈക്ക് കത്തിക്കുകയും ചെയ്തത്.