ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 10ാം ക്ലാസുകാരനെ അഞ്ച് സഹപാഠികള്‍ ചേര്‍ന്ന് കുത്തിക്കൊന്നു. ബുരാരി സ്വദേശിയായ ദിപാന്‍ശുവാണ് മരിച്ചത്.ആദര്‍ശ് നഗരിയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു.ദിപാന്‍ശുവും സഹപാഠികളും തമ്മില്‍ സ്കൂളില്‍ വെച്ച് തര്‍ക്കമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് പ്രകോപിതരായ സഹപാഠികള്‍ വീട്ടിലേക്ക് പോവുന്നതിനിടെ ദിപാന്‍ശുവിനെ കുത്തിപരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.സംഭവം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കുറ്റക്കാരായ അഞ്ച് സഹപാഠികളെ പൊലീസ് അറസ്റ്റ് ചെയ്തു.