നായയുടെ കടിയേറ്റതിനെത്തുടര്‍ന്ന് പേവിഷബാധയേറ്റ് കോളേജ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; വാക്‌സിന്‍ നല്‍കിയതില്‍ അപാകതയില്ലെന്ന് റിപ്പോര്‍ട്ട്

പാലക്കാട്: റാബീസ് വാക്സീന്‍ എടുത്തിട്ടും പേവിഷബാധയേറ്റ് മങ്കര സ്വദേശി ശ്രീലക്ഷ്മി മരിച്ച സംഭവത്തില്‍ വാക്സീന്‍ എടുത്തതില്‍ അപാകതയില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്.ശ്രീലക്ഷ്മിക്കുണ്ടായ പരിക്കിന്‍റെ ആഘാതത്തെ കുറിച്ച്‌ ചികിത്സിച്ച ആശുപത്രികള്‍ ഒന്നും പറഞ്ഞിരുന്നില്ലെന്ന് അച്ഛന്‍ സുഗുണന്‍ വ്യക്തമാക്കി. ആഴക്കൂടതലുളള മുറിവാണ്, പേവിഷ ബാധയ്ക്ക് കാരണമെന്ന ഡിഎംഒയുടെ പ്രസ്താവനയോടായിരുന്നു പ്രതികരണം.
ശ്രീലക്ഷ്മിയുടെ ഇടത് കൈക്കാണ് അയല്‍വാസിയുടെ വളര്‍ത്തുനായ കടിച്ചത്. മുറിവിന് ആഴക്കൂടുതലുണ്ട്. കൂടുതല്‍ ചോരയും വന്നിരുന്നു. ഇത് സി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന ആക്രമണമായാണ് കണക്കാക്കുന്നത്. പേ വിഷബാധയേല്‍ക്കാനും ഇതാകാം കാരണം എന്നായിരുന്നു ഡിഎംഒ പറഞ്ഞത്.എന്നാല്‍ ശ്രീലക്ഷ്മിക്ക് പേവിഷ ബാധയേറ്റതായാണ് ആരോ​ഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട്. വാക്സീന്‍ എടുത്തതില്‍ അപാകതയില്ലെന്നും സീറം എടുത്തതും കൃത്യസമയത്ത് തന്നെയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വാക്സീന്റെ ഗുണനിലവാരത്തിലും പ്രത്യേക അന്വേഷണ സംഘത്തിന് സംശയമില്ല. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമനുസരിച്ചാവും തുടര്‍ നടപടികള്‍ സ്വീകരിക്കുക.അതേസമയം ഡിഎംഒയുടെ പ്രസ്താവനക്കെതിരെ രം​ഗത്ത് വന്നിരിക്കുകയാണ് ശ്രീലക്ഷ്മിയുടെ അച്ഛന്‍. മകള്‍ മരിച്ചതിന് ശേഷമാണോ മുറിവിന്‍റെ ആഴമളക്കേണ്ടത് എന്ന് ചോദിക്കുന്നു സുഗുണന്‍.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

twenty − sixteen =