വടകര: കോളജ് അധ്യാപകനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ഉരുവച്ചാല്‍ സ്വദേശിയായ വിജീഷ് നിവാസില്‍ ടി.കെ.വിനീഷി(32)നെയാണ് വടകരയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയുമായി വേര്‍പിരിഞ്ഞ ശേഷം വിനീഷ് ഒരു വര്‍ഷത്തോളമായി മകള്‍ക്കൊപ്പമാണ് താമസിക്കുന്നത്. പരിയാരത്തെ വാടക വീട്ടിലായിരുന്നു താമസം. തിങ്കളാഴ്ച സമീപത്തെ വീട്ടില്‍ മകളെ ഏല്‍പ്പിച്ച് പോയതായിരുന്നു.