കോഴിക്കോട്: കോഴിക്കോട്ടെ സരോവരം പാര്‍ക്കിന് സമീപത്ത് കനോലി കനാലിന് കുറുകെയുള്ള കോണ്‍ക്രീറ്റ് പാലം തകര്‍ച്ചയില്‍.വര്‍ഷങ്ങള്‍ക്ക് മുമ്ബ് താത്ക്കാലിക അടിസ്ഥാനത്തില്‍ നിര്‍മിച്ച പാലമാണ് കാല്‍നടയാത്രക്കാര്‍ക്ക് ഇപ്പോള്‍ അപകട ഭീഷണിയായിരിക്കുന്നത്. തൂണുകള്‍ പൂര്‍ണമായി ദ്രവിച്ചു. അധികം വൈകാതെ നിലം പതിക്കുന്ന അവസ്ഥയാണുള്ളതെന്ന് ഇവിടുത്തെ സുരക്ഷാ ജീവനക്കാര്‍ ഉള്‍പ്പെടെ പറയുന്നു. നിരവധി കമിതാക്കളും മറ്റ് യാത്രക്കാരും സ്ഥിരമായി ഉപയോഗിക്കുന്ന വഴിയാണിത്. പ്രധാനവഴിയില്‍ നിന്ന് സരോവരം പാര്‍ക്കിലേക്ക് എത്താനുള്ള എളുപ്പവഴി കൂടിയാണ് ഇപ്പോള്‍ ഈ പാലം. വ്യാപാരമമേളകള്‍ നടക്കുമ്പോൾ ആളുകള്‍ക്ക് എത്തിച്ചേരാന്‍ വേണ്ടി സ്വകാര്യ കച്ചവടസ്ഥാപനങ്ങളാണ് വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഈ പാലം നിര്‍മിച്ചത്. ജലസേചന വകുപ്പിന്‍റെഅനുമതിയോടെ താല്‍ക്കാലികമായി നിര്‍മിച്ച പാലം പിന്നീട് അതേപടി നിലനിര്‍ത്തുകയായിരുന്നു.