കോട്ടയം : ശബരിമലയില്‍ മാളികപ്പുറത്തിനു സമീപം കതിന അപകടത്തില്‍ പൊള്ളലേറ്റ കരാര്‍ തൊഴിലാളി മരിച്ചു. ആലപ്പുഴ, ചെറിയനാട്, തോന്നയ്‌ക്കാട് ആറ്റുവടശേരി എ.ആര്‍ജയകുമാറാ(47)ണു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.
ഗള്‍ഫില്‍നിന്നു മടങ്ങിയെത്തിയശേഷം കഴിഞ്ഞ മൂന്നുവര്‍ഷമായി ശബരിമലയിലെ വെടിക്കെട്ട് കരാര്‍ത്തൊഴിലാളിയായി പ്രവര്‍ത്തിക്കുകയായിരുന്നു.