കോട്ടക്കൽ: ആയിരക്കണക്കിന് കുടുംബങ്ങൾക്ക് സ്വന്തമായി സ്ഥാനനിർണയം നടത്തി കിണറുകൾ കുഴിച്ച് ദാഹജലം നൽകിയ വി.പി മൊയ്തുപ്പ ഹാജിയുടെ മുപ്പതാമത് നന്മ കാരുണ്യ കുടിവെള്ള പദ്ധതി പത്തായക്കല്ല് കാഞ്ഞീരത്തടം ഹയാത്തുൽ ഇസ്ലാം ഹയർ സെക്കൻഡറിഊ മദ്റസയുടെ അപേക്ഷ പരിഗണിച്ച് നാളെ നാലര മണിക്ക് നാടിന് സമർപ്പിക്കുമെന്ന് സംഘാടക സമിതി അംഗങ്ങൾ വാർത്താ സുമ്മേനത്തിൽ പറഞ്ഞു. ആദരണിയനായ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നൻമ കുടിവെളള പദ്ധതിയുടെ സമർപ്പണ ഉദ്ഘാടനം നിർവഹിക്കുന്നതും മുഖ്യാതിഥികളായി ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, കോട്ടക്കൽ നഗരസഭ ചെയർ പേഴ്സൺ ഡോ. കെ. ഹനീഷ, കെ.എം.സി.സി (യു.എസ്.എ & കാനഡ) പ്രസിഡൻ്റ് യു.എ നസീർ, മറ്റ് രാഷ്ട്രീയ സമൂഹിക മേഖലയിൽ പ്രവർത്തിക്കുന്ന നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. വാർത്താ സമ്മേ ളനത്തിൽ വി.പി മൊയ്തുപ്പ ഹാജി, കെ. ബഷീർ മൗലവി, കെ.എം മുജീബ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.