ഉത്തർപ്രദേശില്‍ നക്സല്‍ ബന്ധത്തെ തുടർന്ന് ദമ്പതികൾ അറസ്റ്റിൽ

ലക്നോ: ഉത്തർപ്രദേശില്‍ നക്സല്‍ ബന്ധത്തെ തുടർന്ന് ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രയാഗ്‌രാജില്‍ നിന്നും തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ആണ് ഇവരെ പിടികൂടിയത്.കൃപാശങ്കർ സിംഗ് (49), ഭാര്യ ബിന്ദ സോന(സുമൻ 41) എന്നിവർ നിരോധിത സി.പി.ഐ(മാവോയിസ്റ്റ്) അംഗങ്ങളാണെന്നും രാജ്യത്തിനെതിരായ നീക്കത്തില്‍ വിവിധ പദ്ധതികളില്‍ ഏർപ്പെട്ടവരാണെന്നും ഭീകരവിരുദ്ധ സ്ക്വാഡ് പ്രസ്താവനയില്‍ പറഞ്ഞു.യുപി സർക്കാർ തലയ്ക്ക് അഞ്ച് ലക്ഷം രൂപ വിലയിട്ടിരിക്കുന്ന നക്സല്‍ നേതാവ് ക്വാന്തൻ ശ്രീനിവാസന് 2017-2018 കാലഘട്ടത്തില്‍ ദമ്പതികള്‍ മഹാരാജ്ഗഞ്ചിലെ കർമഹിയ ഗ്രാമത്തില്‍ അഭയം നല്‍കിയിരുന്നു.
നക്സല്‍ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടതിന് ഏഴ് പേർക്കെതിരെ 2019 ജൂലൈയില്‍ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും ചിലരെ അറസ്റ്റ് ചെയ്തതായും എ.ടി.എസ് പറഞ്ഞു.

L

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

one × 5 =