കൊച്ചി: എറണാകുളത്തെ പള്ളുരുത്തിയില്‍ ദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി. ആന്റണി (50), ഭാര്യ ഷീബ (48) തുടങ്ങിയവരാണ് വീടിന് പുറത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്ഇവിടെ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.രാവിലെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് നടത്തിയ പരിശോധനയിലാണ് ആത്മഹത്യാക്കുറിപ്പ് കിട്ടിയത്. ആന്റണി ഹൃദ്രോഗിയാണ്. സാമ്ബത്തിക പ്രതിസന്ധിയും രോഗത്തെക്കുറിച്ചുള്ള ആശങ്കയുമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.