ത്രിപുര : ത്രിപുരയില്‍ സിപിഐ എം പ്രവര്‍ത്തകനെ ബിജെപിക്കാര്‍ അടിച്ചുകൊന്നു. ഖോവായ് ജില്ലയിലെ ദ്വാരികപുരില്‍ ദിലീപ് ശുക്ല ദാസാ (55)ണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ ബിജെപി നേതാവും ഗ്രാമപഞ്ചായത്ത് പ്രധാനുമായ കൃഷ്ണ കമല്‍ദാസിനെ പൊലീസ് അറസ്റ്റുചെയ്തു.വോട്ടെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് ബിജെപി ആക്രമണം രൂക്ഷമാണ്. തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിനായി പ്രവര്‍ത്തിച്ച ദിലീപ് ശുക്ല ദാസിനെ ശനിയാഴ്ച കൃഷ്ണ കമല്‍ദാസും കൂട്ടാളികളും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദിലീപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച മരിച്ചു. ദിലീപിന്റെ മൃതദേഹം പാര്‍ടി പ്രവര്‍ത്തകര്‍ക്ക് വിട്ടുകൊടുക്കാതിരുന്ന പൊലീസ് വിലാപയാത്രയും തടഞ്ഞു.