വാണിയമ്പലത്ത് സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനിടെ കൂട്ടത്തല്ല്. ഇന്നലെ രാത്രിയില്‍ നടന്ന മത്സരത്തിന് ശേഷമാണ് സംഘര്‍ഷമുണ്ടായത്.സംഭവത്തില്‍ പതിനഞ്ചോളം പേര്‍ക്ക് പരുക്കേറ്റു.
വാണിയമ്പലം ആസാദ് സ്‌പോര്‍ട്‌സ് ക്ലബ്ല് സംഘടിപ്പിച്ച സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ മത്സരത്തിനൊടുവിലാണ് സംഘര്‍ഷമുണ്ടായത്. ഫൈനല്‍ മത്സരത്തില്‍ ഏറ്റുമുട്ടിയത് പെരുമ്പാവൂരും നെല്ലിക്കുത്തും തമ്മിലായിരുന്നു. മത്സരം കഴിയുമ്പോഴേ കാണികള്‍ ചേരി തിരിഞ്ഞ് വാക്കേറ്റം തുടങ്ങി. പിന്നാലെയാണ് പൊരിഞ്ഞ തല്ലുണ്ടായത്. സംഘാടകര്‍ കാണികളെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പൊലീസ് സംഘം സ്ഥലത്തെത്തിയതോടെയാണ് രംഗം ശാന്തമായത്.