മുംബൈ: മുംബൈയില്‍ മലാഡില്‍ ഫ്ളാറ്റിനുള്ളില്‍ അഴുകിയ മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് ലഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. കിടപ്പുമുറിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.ഫ്ളാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ച വൈകുന്നേരം പോലീസ് സ്ഥലത്തെത്തി ഫ്ളാറ്റിനുള്ളില്‍ പ്രവേശിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കട്ടിലിലാണ് മൃതദേഹം കിടന്നിരുന്നത്.മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു. മൃതദേഹത്തില്‍ മുറിവുകളുണ്ടോ എന്നറിയാനുള്ള ശ്രമത്തിലാണ് പോലീസ്. സംഭവത്തില്‍ പോലീസ് കേസെടുത്തു.