മുംബൈ : ഫ്ലാറ്റിനുള്ളില്‍ നിന്നും മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. ഞായറാഴ്ച മുംബൈയുടെ പ്രാന്തപ്രദേശമായ മലാഡിലാണ് സംഭവംകിടപ്പുമുറിയില്‍ നിന്നും ഒരു പുരുഷൻ്റെ മൃതദേഹമാണ് ലഭിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രഥമദൃഷ്ട്യാ, മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു. ഫ്ലാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം പൊലീസ് സ്ഥലത്തെത്തി ഫ്ലാറ്റില്‍ പ്രവേശിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കട്ടിലില്‍ മരിച്ച നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.ശരീരത്തില്‍ മുറിവുകളുണ്ടോയെന്നറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.