ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികളടക്കം അഞ്ചംഗ കുടുംബം വെന്തുമരിച്ചു.ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിന് പിന്നാലെ വീടിന് തീപിടിക്കുകയായിരുന്നു. കുട്ടികളുള്‍പ്പെടെ കുടുംബാംഗങ്ങളെല്ലാം വെന്തുമരിക്കുകയുമായിരുന്നു. ജസ്ല ഗ്രാമത്തിലെ ചേരിയിലാണ് സംഭവം.ബിഹാര്‍ സ്വദേശികളാണ് മരിച്ചത്. ഇവര്‍ ജയ്പൂരിലെ ഒരു ഫാക്ടറിയിലെ തൊഴിലാളികളാണ്. തീപിടിത്ത വിവരം അറിഞ്ഞ ഉടന്‍ പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. തീ നിയന്ത്രണവിധേയമാക്കിയ ശേഷം നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.