റബ്ബര്‍ ടാപ്പിങ് നടത്തുന്നതിനിടെ അബദ്ധത്തില്‍ കത്തി നെഞ്ചില്‍ തുളച്ചു കയറി കര്‍ഷകന് ദാരുണാന്ത്യം

കാസര്‍ഗോഡ്; റബ്ബര്‍ ടാപ്പിങ് നടത്തുന്നതിനിടെ അബദ്ധത്തില്‍ കത്തി നെഞ്ചില്‍ തുളച്ചു കയറി കര്‍ഷകന് ദാരുണാന്ത്യം.ബേഡകം സ്വദേശി കെ.ജെ.ജോസഫ് അപ്പച്ചന്‍ (66) ആണ് മരിച്ചത്. പാട്ടത്തിനെടുത്ത റബര്‍ തോട്ടത്തില്‍ പുലര്‍ച്ചെ 4നാണ് അപകടമുണ്ടായത്. ഈ സമയം ഭാര്യ എല്‍സിയും ഒപ്പമുണ്ടായിരുന്നു.
ടാപ്പിങ് ചെയ്യുന്നതിനിടയില്‍ കാല്‍ തെറ്റി വീണ് കയ്യിലുണ്ടായിരുന്ന കത്തി ദേഹത്തേക്ക് തുളച്ച്‌ കയറുകയായിരുന്നു. ഭര്‍ത്താവിന്റെ നിലവിളി കേട്ട് നോക്കിയ ഭാര്യ കണ്ടത് ജോസഫ് രക്തത്തില്‍ കുളിച്ചു കിടക്കുന്നതായിരുന്നു. ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

15 − eight =