മുംബൈ: അമിതവേഗതയില്‍ വന്ന കാർ ഇരുചക്രവാഹനത്തിലിടിച്ച് 39കാരനും 11 വയസുള്ള മകനും മരിച്ചു. അപകടത്തില്‍ ഇരുചക്രവാഹനത്തിലുണ്ടായിരുന്ന ഇയാളുടെ ഭാര്യയ്ക്കും മകള്‍ക്കും പരിക്കേറ്റു.ഞായറാഴ്ച വൈകുന്നേരം സെൻട്രല്‍ മുംബൈയിലെ ലാല്‍ബാഗിലെ പാലത്തിലാണ് അപകടം സംഭവിച്ചത്. വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമായതാണ് അപകടകടകാരണം. ആദ്യം ഡിവൈഡറില്‍ ഇടിച്ച കാർ കുടുംബം സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിലും പിന്നീട് പാലത്തിലും ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.