ഉത്തർപ്രദേശ് :യുപിയിലെ കാണ്‍പൂരില്‍ സൈക്കിള്‍ സീറ്റ് നിര്‍മ്മാണ ഫാക്ടറിയില്‍ തീപിടിത്തം. അപകടത്തെ തുടര്‍ന്ന് മൂന്നു പേര്‍ മരിക്കുകയും രണ്ടുപേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു.ഫസല്‍ ഗഞ്ച് ഗദാരിയന്‍ പൂര്‍വ മേഖലയിലാണ് തീ പിടിത്തം ഉണ്ടായത്. സംഭവ സമയം എട്ട് തൊഴിലാളികള്‍ ഫാക്ടറിയിലുണ്ടായിരുന്നു. പ്ലാസ്റ്റിക് തരികളില്‍ തീ പടര്‍ന്നതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്.എന്‍ഒസിയോ അനുമതിയോ ഇല്ലാതെയാണ് ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു.