ബാങ്കോക്ക്: തെക്ക്-കിഴക്കന്‍ തായ്‌ലന്‍ഡിലെ ചോന്‍ബുരി പ്രവിശ്യയില്‍ നൈറ്റ്‌ക്ലബിലുണ്ടായ വന്‍ തീപിടിത്തില്‍ 14 പേര്‍ മരണമടഞ്ഞു.35 പേര്‍ക്ക് പരിക്കേറ്റു. പ്രാദേശിക സമയം, ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെ ലൈവ് സംഗീത പരിപാടിക്കിടെയാണ് മൗണ്ടന്‍ ബി നൈറ്റ്‌ക്ലബില്‍ അപകടമുണ്ടായതെന്നാണ് വിവരം. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.