ജഗതിയില്‍ സ്‌കൂട്ടർ വർക്ക് ഷോപ്പിലുണ്ടായ തീപിടിത്തം; സർവീസിനെത്തിച്ച 23 ആക്ടീവ സ്‌കൂട്ടറുകള്‍ കത്തിനശിച്ചു

തിരുവനന്തപുരം: ജഗതിയില്‍ സ്‌കൂട്ടർ വർക്ക് ഷോപ്പിലുണ്ടായ തീപിടിത്തത്തില്‍ സർവീസിനെത്തിച്ച 23 ആക്ടീവ സ്‌കൂട്ടറുകള്‍ കത്തിനശിച്തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. അനന്തപുരി ഓഡിറ്റോറിയത്തിനു എതിർവശത്തെ വിനായക മോട്ടോഴ്സിന്റെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. രാത്രി 9ഓടെ ഉടമ ബിനുകുമാർ കട പൂട്ടി മടങ്ങിയ ശേഷമാണ് സംഭവം. തൊട്ടടുത്ത വീട്ടുകാരാണ് ആദ്യം കണ്ടത്.
തുടർന്ന് ഫയർഫോഴ്സിനെ വിവരമറിയിച്ചു. ചെങ്കല്‍ച്ചൂള ഫയർ സ്റ്റേഷനില്‍ നിന്നെത്തിയ സംഘം തീകെടുത്തി. സർവീസിനുശേഷം തൊട്ടടുത്ത ഗോഡൗണിലേക്ക് മാറ്റിയിരുന്ന വാഹനങ്ങളാണ് നശിച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

1 × 3 =