ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദില്‍ പാർപ്പിടസമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ അഞ്ചു പേർ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു.വ്യാഴാഴ്ച പുലർച്ചെ ലോനി ബോർഡർ പോലീസ് സ്റ്റേഷൻ അതിർത്തിയിലുള്ള ബേട്ട ഹാജിപുരിലായിരുന്നു സംഭവം. ഷോർട്ട്സർക്യൂട്ടാണ് അപകടകാരണമെന്നു പറയുന്നു. മൂന്നുനിലക്കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍നിന്നാണു തീപടർന്നതെന്നു ഗാസിയാബാദ് അഡീഷണല്‍ പോലീസ് കമ്മീഷണർ ദിനേശ്‌കുമാർ പറഞ്ഞു. തീ മുകള്‍ നിലയിലേക്കും പടർന്നു. സൈഫുല്‍ റഹ‌്മാൻ (35), ഭാര്യ നസീറ (32), മകള്‍ ഇസ്ര (7), ഫായിസ് (ഏഴ് മാസം), പർവീണ്‍ (25) എന്നിവരാണ് മരിച്ചത്.