മുംബൈ: മുംബൈ കാന്തിവാലി മേഖലയില്‍ എട്ടുനില കെട്ടിടത്തില്‍ തീപിടിച്ച് രണ്ട് പേര് മരിച്ചു. പവൻ ധാം വീണ സന്തൂര്‍ ബില്‍ഡിംഗിന്റെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്.ഗ്ലോറി വാല്‍ഫാത്തി (43), ജോസു ജെംസ് റോബര്‍ട്ട് (8) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ കാഷ്വാലിറ്റിയില്‍ പ്രവേശിപ്പിച്ചു. തീപിടിത്തത്തെ കുറിച്ച് വിവരം ലഭിച്ചയുടൻ എട്ട് അഗ്നിശമന വാഹനങ്ങള്‍ സ്ഥലത്തെത്തി തീയണച്ചു.