കോട്ടയം: വെളിച്ചെണ്ണ നിർമാണ യൂണിറ്റില്‍ തീപിടിച്ചു. കോട്ടയം രാമപുരത്താണ് സംഭവം നടന്നത്. തീപിടിത്തത്തില്‍ ഫാക്ടറി പൂർണമായി കത്തിനശിച്ചു.പുലർച്ചെ നടക്കാനിറങ്ങിയ ആളുകളാണ് ഫാക്ടറിയില്‍ തീ പടരുന്നത് കണ്ടത്. തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തി രണ്ട് മണിക്കർ നീണ്ടുനിന്ന ശ്രമത്തിനൊടുവിലാണ് തീയണച്ചത്. തീപിടിത്തത്തെ തുടർന്ന് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണുണ്ടായത്. തീപിടിത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല.