കോല്‍ക്കത്ത: കോല്‍ക്കത്തയിലെ ജാദവ്പൂര്‍ സര്‍വകലാശാലയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥി ഹോസ്റ്റലിന്‍റെ രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിച്ചു.നാദിയ ജില്ലയിലെ ബാഗുലയില്‍ താമസിക്കുന്ന സ്വപ്നദീപ് കുണ്ടു (18) ആണ് മരിച്ചത്. ബംഗാളി ഭാഷയില്‍ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു സ്വപ്നദീപ്. ബുധനാഴ്ച രാത്രി 11.45 ഓടെയാണ് ഇയാള്‍ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണത്. ഗുരുഗത പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസഭവിക്കുകയായിരുന്നു. സര്‍വകലാശാല ചാൻസലര്‍ കൂടിയായ ഗവര്‍ണര്‍ സി.വി. ആനന്ദ ബോസ് ഹോസ്റ്റല്‍ സന്ദര്‍ശിച്ച് മകന്‍റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സ്വപ്നദീപിന്‍റെ പിതാവിന് ഉറപ്പ് നല്‍കി.