പാലക്കാട്: പിരായിരിയില്‍ അഞ്ച് ദിവസം പ്രായമുള്ള കുട്ടിക്ക് വാക്സിൻ മാറിനല്‍കി. പള്ളിക്കുളം സ്വദേശികളായ ദമ്പതികളുടെ കുട്ടിക്ക് ആണ് കുത്തിവയ്പ് മാറി നല്‍കിയത്ബിസിജി കുത്തിവയ്പ് എടുക്കാനായി എത്തിയ കുട്ടിക്ക് പോളിയോ പ്രതിരോധ കുത്തിവയ്പ് ആണ് നല്‍കിയത്.കുട്ടിക്ക് നിലവില്‍ ആരോഗ്യപ്രശ്നങ്ങളില്ലെന്നും പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണെന്നും അധികൃതര്‍ അറിയിച്ചു.ആരോഗ്യപ്രവര്‍ത്തകരുടെ അനാസ്ഥയ്ക്കെതിരെ ഡിഎംഒക്ക് പരാതി നല്‍കുമെന്ന് കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു.