കൊല്‍ക്കത്ത: തെക്കൻ കൊല്‍ക്കത്തയിലെ മെത്തിയബ്രൂസില്‍ നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നുവീണു. അപകടത്തില്‍ രണ്ടുപേർ മരിച്ചു.കെട്ടിടത്തിനടിയില്‍ കുടുങ്ങിയ 15 പേരെ പൊലീസും അഗ്നിരക്ഷാ സേനയും ചേർന്ന് രക്ഷപ്പെടുത്തി. ഏതാനും ആളുകള്‍ കൂടി കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തെ തുടർന്ന് തിരച്ചില്‍ തുടരുകയാണ്. ഞായറാഴ്ച അർധരാത്രിയോടെയാണ് കെട്ടിടം തകർന്നുവീണത്.കൊല്‍ക്കത്ത പൊലീസ് കമ്മീഷണർ വിനീത് ഗോയല്‍ അപകടസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.