തൃശൂര്‍ : തളിക്കുളത്ത് കടലില്‍ കുളിക്കാനിറങ്ങിയ വിദേശി തിരയില്‍പ്പെട്ട് മരിച്ചു. ഓസ്ട്രിയ പൗരന്‍ ജെര്‍ഹാര്‍ഡ് പിന്റർ (76) ആണ് മരിച്ചത്.ഇന്ന് വൈകീട്ട് ആറ് മണിയോടെ തളിക്കുളം ബീച്ചിലായിരുന്നു സംഭവം. ഇക്കഴിഞ്ഞ നാലിനാണ് ജെര്‍ഹാര്‍ഡ് പിന്‍ററും കുടംബവും പഞ്ചകര്‍മ്മ ചികിത്സക്കായി തളിക്കുളത്തെ സ്വകാര്യ റിസോര്‍ട്ടില്‍ എത്തിയത്. ഇന്ന് വൈകീട്ട് കടലില്‍ കുളിക്കുന്നതിനിടയില്‍ തിരയില്‍ അകപ്പെടുകയായിരുന്നു. ഉടന്‍ തളിക്കുളം ആംബുലന്‍സ് പ്രവര്‍ത്തകര്‍ വലപ്പാട് ദയ എമര്‍ജന്‍സി സെന്ററില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.