തൊടുപുഴ: റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന നാലര വയസുകാരന്‍ മരിച്ചു.കുമാരമംഗലം നമ്പൂതിരിക്കുന്നേല്‍ അനീഷ്- വിദ്യ ദമ്പതികളുടെ ഇളയമകന്‍ ധ്യാനാണ് മരിച്ചത്. വിഷുദിനമായ 15നു വൈകുന്നേരം ആറരയോടെ കോതമംഗലം വെണ്ടുവഴിയില്‍ വിദ്യയുടെ അമ്മാവന്‍റെ വീടിനു മുന്നിലെ റോഡിലായിരുന്നു അപകടം. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടി റോഡിന് എതിര്‍വശത്ത് നിന്ന അമ്മയുടെ അടുത്തേക്ക് ഓടിയപ്പോള്‍ ഇതുവഴി വന്ന ബൈക്കിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലുവ രാജഗിരി ആശുപത്രിയിലുമെത്തിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 7.45ന് മരണമടയുകയായിരുന്നു.