ദോഹ: ഖത്തറില്‍ സ്കൂള്‍ ബസിനുള്ളില്‍ ഉറങ്ങിപ്പോയ നാലു വയസുകാരി കടുത്ത ചൂടിനെത്തുടര്‍ന്നു മരിച്ചു.കോട്ടയം ചിങ്ങവനം കൊച്ചുപറന്പില്‍ അഭിലാഷ് ചാക്കോ- സൗമ്യ ദന്പതികളുടെ ഇളയ മകള്‍ മിന്‍സയാണ് ജന്മദിനത്തില് ദാരുണമായി മരിച്ചത്.ഖത്തര്‍ അല്‍വഖ്റയിലെ ദി സ്പ്രിംഗ്ഫീല്‍ഡ് കിന്റര്ഗാര്ട്ടണിലെ വിദ്യാര്‍ഥിനിയാണ് മിന്‍സ. രാവിലെ സ്കൂള്‍ ബസില്‍ സ്കൂളിലേക്കു പോയ കുട്ടി ബസിനുള്ളില്‍ കിടന്ന് ഉറങ്ങിപ്പോവുകയായിരുന്നു.മറ്റു കുട്ടികളെ ജീവനക്കാര്‍ പുറത്തിറക്കി സ്കൂളിലേക്കു കൊണ്ടുപോയപ്പോള്‍ ബസിലെ സീറ്റില്‍ ഉറങ്ങുകയായിരുന്ന മിന്‍സ അവരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. കുട്ടികളെ ഇറക്കിയ ശേഷം ജീവനക്കാര്‍ ബസ് ലോക്ക് ചെയ്തു പോവുകയും ചെയ്തു.ഖത്തറിലെ കടുത്ത ചൂട് താങ്ങാനാവാതെയാണ് കുട്ടി മരിച്ചതെന്നാണ് നിഗമനം. ഉച്ചയ്ക്കു കുട്ടികളെ തിരികെ കൊണ്ടുപോകാനായി ബസ് എടുക്കാനെത്തിയപ്പോഴാണ് ബസിനുള്ളില്‍ കുട്ടി കുടുങ്ങിയതായി ജീവനക്കാര്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ചിത്രരചനാ രംഗത്തും ഡിസൈനിംഗ് മേഖലയിലും ശ്രദ്ധേയനായ അഭിലാഷും കുടുംബവും വര്‍ഷങ്ങളായി ഖത്തറിലാണ്. ഖത്തര്‍ ലോകകപ്പുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്തുവരികയായിരുന്നു.മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു.