തിരുവനന്തപുരം: മദ്യപിക്കാൻ വിളിച്ചിട്ട് പോകാത്തതിന്റെ പേരില്‍ യുവാവിനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു.യുവാവിന്റെ സുഹൃത്തുക്കളായ വെള്ളാര്‍ വാര്‍ഡില്‍ കൈതവിള ഹരിജൻ കോളനിയില്‍ രതീഷ് (39 ), ജിത്തുലാല്‍ (23 ) എന്നിവരെയാണ് കോവളം പോലീസ് അറസ്റ്റ് ചെയ്തത്. വെങ്ങാനൂര്‍ നെല്ലിവിള മേലെ തട്ടുവീട്ടില്‍ സുഗതരാജിന്റെ മകൻ സ്വരാജിനെ യാണ്(24) അറസ്റ്റിലായ പ്രതികള്‍ മര്‍ദ്ദിച്ച് പരിക്കേല്പിച്ചത്. സ്വരാജിന് നട്ടെല്ലിനും കാലിനും പൊട്ടലുണ്ടെന്ന് പോലീസ് പറഞ്ഞു.കഴിഞ്ഞ മാസം ഒന്‍പതാം തീയ്യതി വെള്ളാര്‍ ഭാഗത്ത് വെച്ചാണ് സംഭവം ഉണ്ടായത്. സുഹൃത്തായ സ്വരാജിനെ പ്രതികള്‍
മദ്യപിക്കാൻ വിളിച്ചെങ്കിലും വരാത്തത് സംബന്ധിച്ചുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.