കൊച്ചി: പൊലീസുദ്യോഗസ്ഥര്‍ ചമഞ്ഞ് പണവും മൊബൈല്‍ ഫോണും തട്ടിയ നാല്‍വര്‍ സംഘം പിടിയില്‍. മാറംപള്ളി പള്ളിക്കവല ഈരേത്താന്‍ വീട്ടില്‍ മനാഫ്, മുടിക്കല്‍ ഭാഗത്ത് മൂക്കട വീട്ടില്‍ സൂല്‍ഫിക്കര്‍, പള്ളിക്കവല ഭാഗത്ത് ഊരോത്ത് വീട്ടില്‍ രാജന്, വെങ്ങോല അല്ലപ്ര ഭാഗത്ത് വാരിക്കാടന്‍ വീട്ടില്‍ അന്‍സാര്‍ എന്നിവരെയാണ് പെരുമ്ബാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.തിങ്കളാഴ്ച വൈകിട്ട് പാത്തിപ്പാലത്തിനടുത്തുള്ള ബിവറേജസ് ഔട്ട് ലറ്റിന് സമീപത്താണ് സംഭവം. സംഘം പൊലീസാണെന്ന് പറഞ്ഞ് രണ്ട് അതിഥി തൊഴിലാളികളുടെ മൊബൈല്‍ ഫോണുകളും, പണമടങ്ങുന്ന പഴ്സും തട്ടിയെടുക്കുകയായിരുന്നു. പ്രതികളില്‍ ഒരാളായ സുല്‍ഫിക്കര്‍ മയക്ക് മരുന്നുള്‍പ്പടെയുള്ള കേസിലെ പ്രതിയും പെരുമ്ബാവൂര്‍ സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളുമാണ്.