കണ്ണൂരില്‍ വീടിനോട് ചേർന്ന പമ്പില്‍ നിന്ന് പെരുപാമ്പിനെ പിടികൂടി

കണ്ണൂർ: കണ്ണൂരില്‍ വീടിനോട് ചേർന്ന പറമ്പില്‍ നിന്ന് പെരുപാമ്പിനെ പിടികൂടി. പെരുപാമ്പിന്റെ 35 മുട്ടകളും കണ്ടെത്തി.ചമ്പാട് മനേക്കരയിലാണ് സംഭവം. കെഎസ്‌ഇബി ജീവനക്കാരനായ പാളില്‍ വികാസിന്റെ പറമ്പില്‍ നിന്നാണ് പാമ്പിനെയും മുട്ടകളെയും കണ്ടെടുത്തത്. തിങ്കളാഴ്ച്ച വൈകീട്ട് കുട്ടികള്‍ കളിക്കുന്നതിന് സമീപത്ത് വെച്ച്‌ വികാസ് തന്നെയാണ് പാമ്പിനേയും മുട്ടയേയും കണ്ടത്. ഉടൻ കണ്ണവം റെയ്ഞ്ച്ഫോറസ്റ്റ് റസ്ക്യു വാച്ചറായ ബിജിലേഷ് കോടിയേരിയെ വിവരം അറിയിക്കുകയായിരുന്നു.ബിജിലേഷ് കണ്ണവം റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ അഖില്‍ നാരായണനെയും കണ്ണവം സെക്ഷൻ ഫോറസ്റ്റർ സുനില്‍ കുമാറിനെയും വിവരം ധരിപ്പിച്ചു. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വീട്ടിലെത്തി പാമ്പിനെയും 35 ഓളം മുട്ടകളെയും പിടികൂടി.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

four × five =