കേരള കാർഷിക സർവകലാശാലയ്ക്ക് എ ഗ്രേഡ് അക്രഡിറ്റേഷൻ

കേരള കാർഷിക സർവകലാശാലയ്ക്കും (KAU) അതിന്റെ ഘടക കോളേജുകൾക്കും 2024 മുതൽ 2029 വരെയുള്ള അഞ്ച് വർഷത്തേക്ക് നാഷണൽ അഗ്രികൾച്ചറൽ എജ്യുക്കേഷൻ അക്രഡിറ്റേഷൻ ബോർഡ് (NAEAB) എ ഗ്രേഡോടെ അക്രഡിറ്റേഷൻ നൽകി. ഗ്രേഡ് എ ക്ക് തുല്യമായ 3.14/4 മാർക്ക് നേടിയാണ് സർവ്വകലാശാല അക്രെഡിറ്റേഷൻ പുതുക്കി നേടിയത്. നിലവിൽ ബി ഗ്രേഡ് അക്രഡിറ്റേഷനാണ് സർവ്വകലാശാലക്ക് ഉണ്ടായിരുന്നത്.
കേരള കാർഷിക സർവ്വകലാശാലക്കു കീഴിലുള്ള അഗ്രികൾച്ചറൽ കോളേജ് വെള്ളാനിക്കര, അഗ്രികൾച്ചറൽ കോളേജ് വെള്ളായണി, അഗ്രികൾച്ചറൽ കോളേജ് പടന്നക്കാട്, അഗ്രികൾച്ചറൽ കോളേജ് അമ്പലവയൽ ,കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ് ആൻഡ് ഫുഡ് ടെക്നോളജി തവനൂർ , ഫോറസ്ട്രി കോളേജ് വെള്ളാനിക്കര, എന്നിവയാണ് അംഗീകാരം നേടിയ സ്ഥാപനങ്ങൾ. ഇതിൽ അമ്പലവയലിൽ കാർഷിക കോളേജ് ആദ്യമായാണ് അക്രെഡിറ്റേഷൻ നേടുന്നത്. ഇന്ത്യൻ കൌൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ഐസിഎആർ) ന്യൂഡൽഹി 2024 ജൂലൈ 12 ന് പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിലൂടെയാണ് അക്രെഡിറ്റേഷൻ പുതുക്കി നൽകിയത്. .
സർവ്വകലാശാലയിലെ നാല് കാർഷിക കോളേജുകളിലുമുള്ള B.Sc.(ഓണേഴ്‌സ്) അഗ്രിക്കൾച്ചർ കോഴ്സുകൾക്കും B.Sc. (ഓണേഴ്‌സ്.) ഫോറസ്ട്രി, B.Tech. അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ്, എം. ബി. എ അഗ്രിബിസിനസ് മാനേജ്മെന്റ് എന്നീ ബിരുദ കോഴ്‌സുകൾക്കു അക്രഡിറ്റേഷൻ ലഭിച്ചു. കാർഷിക കോളേജ് വെള്ളാനിക്കരയിലെ 19 M.Sc.പ്രോഗ്രാമുകളും,16 Ph.D. പ്രോഗ്രാമുകളും കാർഷിക കോളേജ് വെള്ളയണിയിലെ 19 M.Sc. പ്രോഗ്രാമുകളും 14 Ph.D. പ്രോഗ്രാമുകളും പടന്നക്കാട് കാർഷിക കോളേജിലെ 8 M.Sc. കോഴ്സുകളും KCAET തവനൂരിലെ 3 M.Tech, 3 Ph.D. കോഴ്സുകളും ഫോറസ്ട്രി കോളേജിലെ 4 M.Sc. കോഴ്സുകളും 4 Ph.D. പ്രോഗ്രാമുകളും കോളേജ് ഓഫ് കോർപറേഷൻ ബാങ്കിംഗ് ആൻഡ് മാനേജ്മെന്റ്, വെള്ളാനിക്കര കോളേജിലെ MBA പ്രോഗ്രാമും അക്രഡിറ്റേഷൻ നേടിയവയിൽ ഉൾപ്പെടുന്നു.
രാജസ്ഥാൻ ജോബ്നെറിലെ ശ്രീ.കരൺ നരേന്ദ്ര കാർഷിക സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ ഡോ.ജെ.എസ്.സന്ധു ചെയർമാനായ അക്രെഡിറ്റേഷൻ റിവ്യൂ കമ്മിറ്റിയുടെ സന്ദർശനത്തിനും വിലയിരുത്തലുകൾക്കും ശേഷമാണ് കേരള കാർഷിക സർവ്വകലാശാലക്ക് അക്രെഡിറ്റേഷൻ ലഭ്യമായത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

nineteen − four =