മാനന്തവാടി: മലമാന്‍ ഇറച്ചിയുമായി നാലംഗ സംഘം വനവകുപ്പിന്റെ പിടിയില്‍. റിസോര്‍ട്ട് കേന്ദ്രീകരിച്ച് മൃഗവേട്ട നടത്തി മാംസം വില്‍ക്കുന്ന സംഘമാണ് വരയാലില്‍ അറസ്റിലായത് .പുലര്‍ച്ചെ വരയാല്‍ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ നടത്തിയ പരിശോധനയ്ക്കിടയിലാണ് വേട്ടസംഘം കുടുങ്ങിയത്. സംഘത്തിലെ എടമന മേച്ചേരി സുരേഷ് (42), എടമന ആലക്കണ്ടി പുത്തന്‍മുറ്റം മഹേഷ് (29), എടമന കൈതക്കാട്ടില്‍ മനു (21), വാഴപറമ്പിൽ റിന്റോ (32) എന്നിവര്‍ അറസ്റ്റിലായി.
അറസ്റ്റിലായ പ്രതികളില്‍ നിന്നും 30 കിലോഗ്രാം മലമാനിന്റെ ഇറച്ചി, ലൈസന്‍സ് ഇല്ലാത്ത നാടന്‍ തോക്ക്, മാരുതി കാര്‍ എന്നിവ പിടിച്ചെടുത്തു.