മൂവാറ്റുപുഴ: പ്ലൈവുഡ് കമ്പനിയുടെ മറവില്‍ മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്ന ഏഴംഗ സംഘം എക്സൈസിന്റെ പിടിയിലായി.മുളവൂര്‍ സ്വദേശികളായ മുതിരക്കാലായില്‍ വീട്ടില്‍ ആസിഫ് അലി, ചിറയത്ത് വീട്ടില്‍ ഇബ്രാഹിം ബാദുഷ, കരോട്ടുപറമ്പില്‍ വീട്ടില്‍ സലിം മുഹമ്മദ് (ഡെക്കോ), പുത്തന്‍വീട്ടില്‍ അന്‍വര്‍ സാദിഖ്, അറയ്ക്കക്കുടിയില്‍ വീട്ടില്‍ മുഹമ്മദ് അല്‍ത്താഫ്, മേക്കപ്പടിക്കല്‍ വീട്ടില്‍ മുഹമ്മദ് അസ്ലം, പേഴുംകാട്ടില്‍ വീട്ടില്‍ അനസ് എന്നിവരാണ് പൊന്നിരിക്കപ്പറമ്പ് ഭാഗത്തു വച്ച് അറസ്റ്റിലായത്. 0.827 ഗ്രാം എം.ഡി.എം.എയും അഞ്ച് ഗ്രാം കഞ്ചാവും കണ്ടെടുത്തു. ഡെക്ക് വുഡ് ഇന്ത്യ ട്രേഡിംഗ് കമ്പനി എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു ഇടപാട്. ബംഗളൂരുവില്‍ നിന്ന് കുറഞ്ഞവിലയ്ക്ക് വാങ്ങി മൂവാറ്റുപുഴയിലെത്തിച്ച് കൂടിയ വിലയ്ക്ക് വിറ്റുവരികയായിരുിന്നു.